പഞ്ചായത്ത് സേവനങ്ങൾ ഇനി വിരൽതുമ്പിൽജില്ലതല പ്രഖ്യാപനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുംകണ്ണൂർ: ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലെ സേവനം ഇനി വിരൽതുമ്പിൽ. രണ്ടാംഘട്ടമായി 12 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച ഐ.എൽ.ജി.എം.എസ് സോഫ്റ്റ്വെയറിൻെറ ജില്ലതല പ്രഖ്യാപനം ബുധനാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് നാലിനാണ് പരിപാടി.പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഫ്റ്റ്വെയര് സ്ഥാപിച്ചിട്ടുള്ളത്. പെരളശ്ശേരി, ധര്‍മടം, കോളയാട്, മാലൂര്‍, കേളകം, നാറാത്ത്, കണ്ണപുരം, മുഴപ്പിലങ്ങാട്, മുണ്ടേരി, ഇരിക്കൂര്‍, പേരാവൂര്‍, ചെറുകുന്ന് പഞ്ചായത്തുകളെയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 13 പഞ്ചായത്തുകളിലായിരുന്നു സോഫ്റ്റ്വെയര് സ്ഥാപിച്ചത്. ഇതോടെ ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ഇതുവഴി സേവനം ലഭിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ്വെയറുകള് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാനും സിറ്റിസണ്‍ ലോഗിന്‍ വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാക്ഷ്യപത്രങ്ങള്‍, അനുമതി പത്രങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യാനും അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഓണ്‍ലൈനായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.