അധ്യാപകരെ ആദരിച്ചു teachers adaram.....അധ്യാപക ദിനത്തിൽ കണ്ണൂർ ഗവ. സിറ്റി ഹൈസ്കൂളിൽ 1974ൽ എസ്.എസ്.എൽ.സി പഠിച്ചവരും അധ്യാപകരും സംഗമിച്ചപ്പോൾകണ്ണൂർ: ഗവ. സിറ്റി ഹൈസ്കൂളിൽ 1974ൽ എസ്.എസ്.എൽ.സി പഠിച്ചവരുടെയും അധ്യാപകരുടെയും സംഗമം നടന്നു. ഗുരുനാഥന്മാരായിരുന്ന ആദം ചൊവ്വ, അബ്ദുറഹിമാൻ മുൻഷി എന്നിവരെ ആദരിച്ചു. പൂർവ വിദ്യാർഥികളായ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ഖലീൽ ചൊവ്വ, മാടായി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. മുസഫർ അഹമ്മദ്, മുൻ പി.ഡബ്ല്യു.ഡി അസി. എൻജിനീയർ അബ്ദുൽ ഹമീദ്, മുൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിൻെറ പി.എ ആയിരുന്ന പി.വി. അബ്ദുറഹ്മാൻ, സ്മാർട്ട് ഹോം ഉടമ എസ്. അബ്ദുസലാം, ദുബൈ അൽ ഗോർ മാനേജറായിരുന്ന പി.എം. അബ്ദുല്ലത്തീഫ്, മുഹമ്മദ് നിസാർ, ഹുസൈൻ, ഹാഷിം, ഖാലിദ്, ഹസൻ കുഞ്ഞി, സിറാജ് തുടങ്ങി 20ഒാളം പേർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.