പ്രതിഷേധ സായാഹ്നം

ഇരിട്ടി: സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മലബാർ സമരനായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ്​ ഒ. ഹംസ ഉദ്ഘാടനം ചെയ്തു. എം.കെ. മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. റംഷാദ്, വി. ശമൽ, ഹിലാൽ മുഹമ്മദ്‌, പി. നിഹാൽ, അജ്‌സൽ, എ.കെ. ഇർഫാദ്, ഷാനിദ്, അജ്നാസ് എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.