കണ്ണൂർ: സംസ്ഥാന സർക്കാറിൻെറ 2021-22 ബജറ്റിൽ പ്രഖ്യാപിച്ച കാഞ്ഞിരോട് വസ്ത്ര ഗ്രാമപദ്ധതിയുടെ മുന്നൊരുക്കം തുടങ്ങി. സംസ്ഥാനത്തെ തന്നെ മികച്ച കൈത്തറി സംഘമായ കാഞ്ഞിരോട് നെയ്ത്ത് സൊസൈറ്റിയുമായി ബന്ധപ്പെടുത്തി മുണ്ടേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ തുടങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ കാഞ്ഞിരോട് മേഖലയിൽ കൈത്തറി രംഗത്ത് ഇന്നും സജീവമായുണ്ട്. കൂടുതൽ കുടുംബങ്ങളെയും വ്യക്തികളെയും പദ്ധതിയുമായി ബന്ധപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ ഇതിൻെറ ഭാഗമായി സംഘടിപ്പിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹാൻഡ് ലൂം ഒരുമാസത്തിനകം തയാറാക്കും. ജില്ല വ്യവസായ കേന്ദ്രം, നിഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കുന്നതിൽ സഹകരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതിൻെറ ഭാഗമായി ചേർന്ന ആലോചനയോഗത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ, ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ അനിൽ, െഎ.െഎ.എച്ച്.ടി ഡയറക്ടർ ശ്രീധന്യൻ, മൗവ്വഞ്ചേരി ബാങ്ക് പ്രസിഡൻറ് പി. ചന്ദ്രൻ, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം വികസന കൺവീനർ എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.