2020 ജനുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത് കൂത്തുപറമ്പ്: സബ് ജയിൽ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള നടപടികൾക്ക് വേഗമേറി. ജയിലിൻെറ ഭാഗമായുള്ള കൂറ്റൻ മതിൽ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2020 ജനുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറമ്പ് സബ്ജയിലിന് തറക്കല്ലിട്ടത്. 3.30 കോടി രൂപ ചെലവിലാണ് നിർമാണം നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന പഴയ ജയിൽ കെട്ടിടവും പൊലീസ് സ്റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് ജയിൽ നിർമാണം. മതിൽ നിർമാണം ഏതാണ്ട് പൂർത്തിയായി. തടവുകാർക്കുള്ള താമസസൗകര്യം, പാചകപ്പുര, ശൗചാലയം എന്നിവയുടെ പ്രവൃത്തിയും നടന്നുവരുകയാണ്. ജയിൽ നിർമാണം 2020ൽതന്നെ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും കോടതിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട് സ്റ്റേ ഉള്ളതിനാൽ നീണ്ടുപോവുകയായിരുന്നു. ലോക്ഡൗണും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകാൻ ഇടയാക്കി. സബ്ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പൊലീസ് സ്റ്റേഷനും കോടതിയും സബ് ജയിലും തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന അപൂർവം സ്ഥലങ്ങളിലൊന്നായി കൂത്തുപറമ്പ് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.