ശ്രീകണ്ഠപുരം നഗരസഭ ഇനി 'ഉന്നതി'യിൽ

കോവിഡ് മുക്തർക്ക്​ വ്യായാമവും അനുബന്ധ ചികിത്സയും ഒരുക്കും ശ്രീകണ്ഠപുരം: നഗരസഭയിൽ കോവിഡ് മുക്തർക്കായുള്ള 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. രോഗമുക്തി നേടി മൂന്നാഴ്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്നവർക്ക് വീട്ടിൽ ഫിസിയോ തെറപ്പിസ്​റ്റി​ൻെറ മേൽനോട്ടത്തിൽ ഓൺലൈനായി വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നൽകുന്ന പദ്ധതിയാണ് ഉന്നതി. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറപ്പിസ്​റ്റ്​ കോഓഡിനേഷ​ൻെറ (കെ.എ.പി.സി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഫിസിയോതെറപ്പിസ്​റ്റ്​ ഡോ. മഹിന പ്രജിത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, ആരോഗ്യകാര്യ സ്​ഥിരം സമിതി ചെയർപേഴ്‌സൻ വി.പി. നസീമ, ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ, വികസനകാര്യ സ്​ഥിരം സമിതി ചെയർപേഴ്‌സൻ ജോസഫീന വർഗീസ്, കൗൺസിലർ കെ.വി. ഗീത, ഡോ. ലിജ എന്നിവർ സംസാരിച്ചു. കോവിഡ്‌ മുക്തി നേടി മൂന്നാഴ്ച കഴിഞ്ഞിട്ടും ശരീര ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, സന്ധിവേദന, പേശി വേദന, ചുമ, പരാലിസിസ്, പോളിന്യുറയിറ്റിസ് എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉന്നതിയുടെ സേവനത്തിനായി 9605577030, 9447097186 എന്ന ജില്ലതല ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.