പയ്യന്നൂർ നഗരസഭ: സ്ഥാപനങ്ങളിൽനിന്ന് അജൈവ മാലിന്യം ശേഖരിക്കും പയ്യന്നൂർ: പയ്യന്നൂരിനെ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനും ഹരിതചട്ടം നടപ്പാക്കി ഹരിത നഗരസഭയായി നിലനിർത്താനുമുള്ള നടപടികൾക്ക് തുടക്കം. ഇതിൻെറ ഭാഗമായി നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് അജൈവ മാലിന്യം ഹരിതകർമസേന അംഗങ്ങൾ ശേഖരിക്കും.പരിപാടിയുടെ മുനിസിപ്പൽതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് പയ്യന്നൂർ തെക്കേ ബസാറിൽ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിക്കും. സ്ഥാപനങ്ങളിൽനിന്ന് മാസത്തിൽ ഒരുതവണ 100 രൂപ യൂസർ ഫീ വാങ്ങിയാണ് മാലിന്യം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.