ഡോർ സ്​​െറ്റപ്​ ബാങ്കിങ് സേവനവുമായി കണ്ണൂർ അർബൻ നിധി ലിമിറ്റഡ്

ഡോർ സ്​​െറ്റപ്​ ബാങ്കിങ് സേവനവുമായി കണ്ണൂർ അർബൻ നിധി ലിമിറ്റഡ്കണ്ണൂർ: തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരവും ബാങ്കിങ് സേവനം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനമായ കണ്ണൂർ അർബൻ നിധി ലിമിറ്റഡ്. എനിടൈം മണി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിനെക്​സ്​ ബാങ്കിങ് ഉപകരണത്തിലൂടെയാണ് ഡോർ സ്​െറ്റപ്​ ബാങ്കിങ് സേവനം പ്രാവർത്തികമാക്കുന്നത്. കമ്പനിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലുള്ള ഓരോ വ്യക്തിക്ക് വീതം ഉപകരണം സൗജന്യമായി നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. സ്വയം തൊഴിൽ ആഗ്രഹിക്കുന്ന വിധവകൾ, സ്വന്തമായി വാഹനമുള്ള വികലാംഗർ തുടങ്ങിയവർക്ക് ആദ്യ പരിഗണന നൽകുമെന്നും എനി ടൈം ഐ.ടി ഡയറക്​ടർ സാ​േൻറാ പുത്തൂർ, ജനറൽ മാനേജർ ജൂലി മുതുമ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.