പൊതുഗതാഗതം സംരക്ഷിക്കാൻ പദ്ധതി വേണം -ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

പൊതുഗതാഗതം സംരക്ഷിക്കാൻ പദ്ധതി വേണം -ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പിലാത്തറ: കോവിഡ് നിയന്ത്രണത്തിൽ താറുമാറായ പൊതുഗതാഗതം സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി തീരുംവരെ സ്​റ്റേജ് കാര്യേജ് നികുതി പൂർണമായും ഒഴിവാക്കുക, ഡീസൽ സബ്​സിഡി അനുവദിക്കുക, പ്രൈവറ്റ് ബസുകളുടെ നിലവിലുള്ള ലോൺ അടക്കുന്നതിന് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, വാഹനങ്ങൾ നിർത്തിയിട്ട കാലഘട്ടത്തിലെ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 27ന് 10ന് ​പയ്യന്നൂർ ബസ്​സ്​റ്റാൻഡിൽ ഉപവാസം നടത്തും.നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ താലൂക്ക് പ്രസിഡൻറ് വി.വി. ലത്തീഫ്, സെക്രട്ടറി കെ. സുബൈർ, വൈസ് പ്രസിഡൻറ് പി. നാരായണൻ, ടി.കെ. തമ്പാൻ, മുരളി ശ്രീവിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.