ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാരണവർ വിടവാങ്ങിപാനൂർ: ജീവകാരുണ്യരംഗത്തെ കാരണവർ പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി വിടവാങ്ങി.ജില്ലയിലും പുറത്തും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മരണംവരെ അദ്ദേഹം വ്യാപൃതനായിരുന്നു. 1980 മുതൽ ഗൾഫ് നാടുകളിൽ പടുത്തുയർത്തിയ അൽ മദീന സ്ഥാപനങ്ങൾ മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങളുടെ അത്താണിയാണ്.മുസ്ലിം ലീഗിൻെറ സംസ്ഥാന കമ്മിറ്റിയംഗമായി പ്രവർത്തിക്കുമ്പോഴും ജാതി, മത ഭേദമന്യേ രോഗികൾക്കും ആലംബഹീനർക്കും കൈത്താങ്ങായി കുഞ്ഞബ്ദുല്ല നിന്നു. എലാങ്കോട് യതീംഖാന, സൗജന്യ ഡയാലിസിസ് സൗകര്യം നൽകുന്ന എലാങ്കോട്ടെ ഡയാലിസിസ് സൻെറർ എന്നിവ അദ്ദേഹം മുൻകൈയെടുത്ത് തുടങ്ങിയ സ്ഥാപനങ്ങളിൽ ചിലതാണ്. പാനൂർ മേഖലയുടെ വികസനത്തിനായി പാനൂർ ബസ് സ്റ്റാൻഡ്, കൃഷി ഓഫിസ്, കെ.എസ്.ഇ.ബി ഓഫിസ് എന്നിവക്ക് സൗജന്യമായി സ്ഥലം സംഭാവന ചെയ്തതും ഇദ്ദേഹമാണ്. വീടില്ലാത്ത നിരവധി പേർക്ക് വീടുകളെടുത്ത് നൽകിയപ്പോഴും അത് പരസ്യമാകാതിരിക്കാനും ശ്രദ്ധിച്ചു. കല്ലിക്കണ്ടി എൻ.എ.എം കോളജിൻെറ പ്രഥമ ഗവേണിങ് ബോഡി ചെയർമാനായിരുന്നു. പാലക്കാട് കരുണ മെഡിക്കൽ കോളജ് ഡയറക്ടറായിരുന്നു. എലാങ്കോട് സെൻട്രൽ എൽ.പി ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹത്തിൻെറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അനുശോചന യോഗത്തിൽ പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരീം ചേലേരി, പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, കെ.പി.സി.സി നിർവാഹക സമിതിയംഗം വി. സുരേന്ദ്രൻ, നഗരസഭ കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, പി.കെ. പ്രവീൺ, എം. രത്‌നാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫ്, പി.പി.എ ഹമീദ്, സുധീർ ബാബു, പി.പി. അബൂബക്കർ, ടി.ടി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.