കൂത്തുപറമ്പിൽ പെരുന്നാൾ നമസ്​കാരത്തിന്​ ഇളവുകൾ

കൂത്തുപറമ്പിൽ പെരുന്നാൾ നമസ്​കാരത്തിന്​ ഇളവുകൾ കൂത്തുപറമ്പ്: പെരുന്നാൾ നമസ്കാരത്തിന് രണ്ട് ഘട്ടങ്ങളിലായി 80 പേർക്ക് പ്രവേശനം നൽകാൻ കൂത്തുപറമ്പ് പൊലീസ് അനുമതി നൽകി. രാവിലെ 6.30നും എട്ടു മണിക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് പള്ളികളിൽ നമസ്കാരത്തിന് അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം പള്ളികളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും കർശന നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെയും കോവിഡ് പരിശോധനഫലം കൈയിലുള്ളവരെയുമാണ് പരിഗണിക്കുക.പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മേഖലയിലെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഇന്നലെ കൂത്തുപറമ്പ് പൊലീസ് സ്​റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ 20 ഓളം ജുമാമസ്ജിദുകളിലെ ഭാരവാഹികൾ പങ്കെടുത്തു. പൊലീസ് ഇൻസ്പെക്ടർ ബിനു മോഹന്‍ അധ്യക്ഷത വഹിച്ചു. എല്ലാ പള്ളികൾക്ക് മുന്നിലും പൊലീസിന്‍റെ സാന്നിധ്യം ഉറപ്പുവരുത്തും. എസ്.ഐമാരായ പി. ബിജു, കെ.ടി. സന്ദീപ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.