ക്ഷേത്രത്തിൽ മോഷണം

ക്ഷേത്രത്തിൽ മോഷണം ശ്രീകണ്ഠപുരം: ഏരുവേശ്ശി മുയിപ്ര മഹാദേവക്ഷേത്രത്തിലെ രണ്ട് ആംപ്ലിഫയറുകൾ, ഒരു സീഡി പ്ലയർ, നിരവധി വയറുകൾ എന്നിവ മോഷണം പോയി. ക്ഷേത്ര കമ്മിറ്റി വൈസ്​ പ്രസിഡൻറ്​ പി.വി. രഞ്ജിത്തി​ൻെറ പരാതിയിൽ കുടിയാൻമല പൊലീസ് കേസെടുത്തു. മദ്യവിൽപന: ഒരാൾ അറസ്​റ്റിൽശ്രീകണ്ഠപുരം: ചുഴലിയിൽ ലോട്ടറിവിൽപനയുടെ മറവിൽ മദ്യവിൽപന നടത്തിയയാൾ അറസ്​റ്റിൽ. ചുഴലി ചാലുവയലിലെ ലോട്ടറി വിൽപനക്കാരൻ കൊഴുമ്മൽ കൃഷ്ണനെയാണ് (53) തട്ടേരിയിൽ വെച്ച് ശ്രീകണ്ഠപുരം എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. രത്നാകരനും സംഘവും അറസ്​റ്റ്​ ചെയ്തത്. 20 കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യം ഓട്ടോയിൽ കടത്തിക്കൊണ്ടു വന്നാണ് ഇയാൾ വിൽപന നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.