ലോറി റോഡിൽ താഴ്ന്നു;

ലോറി റോഡിൽ താഴ്ന്നു; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​മുഴപ്പിലങ്ങാട്: ലോറി റോഡിൽ താഴ്ന്നതിനെ തുടർന്ന്​ കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്ക്​. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണം നടക്കുന്ന സർവിസ് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോയ ചരക്കുലോറി എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ അമരുകയായിരുന്നു. ലോറി നീക്കം ചെയ്യാനാവാത്തത് ഗതാഗതക്കുരുക്കിന് കാരണമായി. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇതിനടുത്തുതന്നെ ചരക്കുലോറി റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. എടക്കാട് പൊലീസെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. ഒമ്പതു മണിയോടെ ക്രെയിൻ വന്ന് അമർന്ന ലോറി ഉയർത്തിയെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.