തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ്കമ്മിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും സമിതി പിരിച്ചുവിടണമെന്നും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കാലാവധി മൂന്നു വർഷമാണ്. 2015 - 18 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് ഇപ്പോഴും ഭരണം നടത്തുന്നത്. ആറു വർഷത്തിനിടെ വലിയ സാമ്പത്തിക തിരിമറികൾ നടന്നതായും ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള നിരവധി സ്വത്തുക്കൾ അന്യാധീനപ്പെട്ടു. വഖഫിൻെറ ഉന്നമനത്തിനായി ചെലവഴിക്കുകയോ അക്കൗണ്ട് വിശദാംശങ്ങളൊന്നും വഖഫ് ഓഡിറ്റിൽ കാണിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങും. ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലുള്ള ഖബർസ്ഥാൻ ഭൂമിയിലാണ് മാലിന്യ പ്ലാൻറ് നിർമിച്ചിരിക്കുന്നത്. പ്ലാൻറ് നീക്കം ചെയ്ത് ഖബർസ്ഥാന്‍റെ സ്ഥലം വീണ്ടെടുക്കണം. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സമിതി ചെയർമാൻ സി. അബ്ദുൽ കരീം, ജനറൽ സെക്രട്ടറി സിദ്ദീഖ് കുറിയാലി, ട്രഷറർ കെ.പി.എം. റിയാസുദ്ദീൻ, വൈസ് പ്രസിഡൻറ് എം.പി. റഫീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.