കോവിഡ് പ്രതിരോധം: കൂടുതൽ ഓക്​സിജൻ കോൺസൻട്രേറ്ററുകളുള്ള തദ്ദേശ സ്ഥാപനമായി കണ്ണൂർ കോർപറേഷൻ

കോവിഡ് പ്രതിരോധം: കൂടുതൽ ഓക്​സിജൻ കോൺസൻട്രേറ്ററുകളുള്ള തദ്ദേശ സ്ഥാപനമായി കണ്ണൂർ കോർപറേഷൻ പടം....CONCENTRATOR KAIMARAL COR കണ്ണൂർ കോർപറേഷന് ബ്ലൂ പ്ലാനറ്റ് എൻവയോൺമൻെറൽ സൊലൂഷൻസ് നൽകുന്ന 25 ഓക്​സിജൻ കോൺസൻട്രേറ്ററുകൾ കമ്പനി പ്രതിനിധി വിനോദ് തോമസ് മേയർ അഡ്വ. ടി.ഒ. മോഹനന് കൈമാറുന്നുകണ്ണൂർ: കോർപറേഷന് 25 ഓക്​സിജൻ കോൺസൻട്രേറ്ററുകൾ കൂടി പുതുതായി ലഭിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേഷ്യയിലെ പരിസ്ഥിതി സേവന രംഗത്തെ മുൻനിര സ്ഥാപനമായ ബ്ലൂ പ്ലാനറ്റ് എൻവയോൺമൻെറ്​ സൊലൂഷൻസാണ് കണ്ണൂർ കോർപറേഷൻ മേയറുടെ അഭ്യർഥനപ്രകാരം 25 ഓക്​സിജൻ കോൺസൻട്രേറ്ററുകൾ കൈമാറിയത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ പ്രതിനിധി വിനോദ് തോമസ്, മേയർ അഡ്വ. ടി.ഒ. മോഹനന് കൈമാറി. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ, ഷമീമ ടീച്ചർ, കൗൺസിലർമാരായ കെ.പി. അബ്​ദുൽ റസാഖ്, ടി. രവീന്ദ്രൻ, കൂക്കിരി രാജേഷ്, കെ.പി. ജയസൂര്യൻ, കെ. സുരേഷ്, സെക്രട്ടറി ഡി. സാജു എന്നിവർ പങ്കെടുത്തു. ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്​മയായ വെയ്​ക്ക്​ തിങ്കളാഴ്​ച 10 ഉം കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്​സ്​ അസോസിയേഷൻ ഒന്നും ഓക്​സിജൻ കോൺസൻട്രേറ്ററുകൾ നൽകിയിരുന്നു. ആകെ 36 ഓക്​സിജൻ കോൺസൻട്രേറ്ററുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഓക്​സിജൻ കോൺസൻട്രേറ്ററുകൾ സ്വന്തമായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമായി കണ്ണൂർ കോർപറേഷൻ മാറിയിരിക്കുകയാണെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.