വിടപറഞ്ഞത്​ സ്​പോർട്​സി‍െൻറ 'പൾസ'റിഞ്ഞ ഡോക്​ടർ

വിടപറഞ്ഞത്​ സ്​പോർട്​സി‍ൻെറ 'പൾസ'റിഞ്ഞ ഡോക്​ടർ കണ്ണൂർ: ആരോഗ്യരംഗത്ത്​ മാ​ത്രമല്ല കായിക രംഗത്തും സ്വന്തം വ്യക്​തിമുദ്ര പതിപ്പിച്ച ഡോക്​ടറാണ്​ വ്യാഴാഴ്​ച അന്തരിച്ച ഡോ. എസ്​.വി. അൻസാരി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ​രോഗികളെ പരിശോധിക്കുന്നതിനിടെയാണ്​ അദ്ദേഹം കുഴഞ്ഞുവീണു​ മരിച്ചത്​. കോവിഡ്​ കാലത്തും കർമനിരതനായ ഡോക്​ടർ ജില്ലയിലെ തന്നെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്​ധനും മെഡ്​ ക്ലിനിക്ക്​​ ഉടമയുമാണ്​​. ആരോഗ്യ രംഗത്തിനുപുറമെ കായിക ലോകമായിരുന്നു അദ്ദേഹത്തി​ൻെറ ഇഷ്​ടവിനോദങ്ങളിൽ പ്രധാനം. ക്രിക്കറ്റ്​, ആർച്ചറി എന്നിവയിലായിരുന്നു അതീവ താൽപര്യം. ജില്ലയിൽ നടന്ന അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പുകളുടെ പ്രധാന സംഘാടകനായിരുന്നു ഇദ്ദേഹം. ഡോക്​ടർമാരുടെ ദേശീയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു​ പുറമെ ജില്ല, സംസ്ഥാന ആർച്ചറി അസോസിയേഷനുകളുടെ പ്രധാന സ്​ഥാനങ്ങളും ഡോക്​ടർ വഹിച്ചിരുന്നു. തിരക്കേറിയ മെഡിക്കൽ ജീവിതത്തിനിടയിലും ഇത്തരം ചാമ്പ്യൻഷിപ്പുകൾക്കുവേണ്ടി ദിവസങ്ങളോളം നീക്കി വെക്കുമായിരുന്നു. സ്വന്തം ക്ലിനിക്കിലും നാലോളം ആശുപത്രികളിലും കുട്ടികളെ ചികിത്സിക്കുന്ന ഇദ്ദേഹം ഏറെ തിരക്കുള്ള ഡോക്​ടറായിരുന്നു. എങ്കിലും സ്​പോർട്​സിനും വായനക്കും പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. കണ്ണൂരിലെ ആദ്യകാല ആശുപത്രിയാണ് ആയിക്കരയിലെ റഷീദ നഴ്​സിങ്​ ഹോം. ഇതി​ൻെറ സ്ഥാപകൻ ഡോ. എ.കെ. ഖാദർ കുഞ്ഞിയുടെ മക്കളിൽ ഇളയവനായ അൻസാരി, വയനാട്ടിലും മറ്റുമുള്ള അമ്പെയ്ത്ത് താരങ്ങളെ സംഘടിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു. പാരമ്പര്യമായി അമ്പെയ്ത്ത് അഭ്യസിക്കുന്നവരാണ് വയനാട്ടിലെ ആദിവാസികൾ. കായിക ഇനമായതിനാൽ അത്യന്താധുനിക അമ്പും വില്ലുമുപയോഗിച്ച് മത്സരിക്കുന്നവരുമുണ്ട്. ഇവരെയൊക്കെ സംയോജിപ്പിച്ച് ചാമ്പ്യൻഷിപ്പുകൾ നടത്താനും അൻസാരി മുമ്പന്തിയിലുണ്ടായിരുന്നു. ആരോഗ്യ മേഖലക്ക്​ പുറമെയും നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.