കോർപറേഷൻ മർച്ചൻറ്​സ് ചേംബർ പ്രതിഷേധ സംഗമം

കണ്ണൂർ: ലോക്​ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതു വലിയ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് സർക്കാർ സാമ്പത്തിക ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ കണ്ണൂർ കോർപറേഷൻ മർച്ചൻറ്​സ് ചേംബർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്‌സിൽ നടന്ന സംഗമം കോർപറേഷൻ മർച്ചൻറ്​സ്‌ ചേംബർ പ്രസിഡൻറ്​ എം.വി. അബ്​ദുൽ അസീസ് ഉദ്​ഘാടനം ചെയ്​തു. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.വി. സാജിദ്, സി.എച്ച്. അഖിൽ കൃഷ്​ണ, അബ്​ദുൽ നിസാർ എന്നിവർ സംസാരിച്ചു. പഴയ ബസ് സ്​റ്റാൻഡിൽ നടന്ന പ്രതിഷേധ സംഗമം മർച്ചൻറ്​സ്​ ചേംബർ ജോ. സെക്രട്ടറി പി.വി. സാജിദ് ഉദ്​ഘാടനം ചെയ്​തു. സ്​റ്റിയറിങ്​ കമ്മിറ്റി അംഗം അഖിൽ കൃഷ്​ണ അധ്യക്ഷത വഹിച്ചു. എം. ഷഫ്നസ്, മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. റെയിൽവേ സ്​റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധ സംഗമം കണ്ണൂർ കോർപറേഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദ് ഉദ്​ഘാടനം ചെയ്​തു. സെക്രട്ടറി എം.കെ. അബ്​ദുൽ നിസാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജാബിർ, ഫൈസൽ പിലാകൂൾ, റഹീസ് സിറ്റി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.