കപ്പ ചലഞ്ചുമായി കോളയാട് പഞ്ചായത്ത്

കപ്പ ചലഞ്ചുമായി കോളയാട് പഞ്ചായത്ത് കൂത്തുപറമ്പ്: കർഷകരെ സഹായിക്കാൻ കപ്പ ചലഞ്ചുമായി കോളയാട് പഞ്ചായത്ത് രംഗത്തെത്തി. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ക്വിൻറൽ കണക്കിന് കപ്പയാണ് വിറ്റഴിച്ചത്. സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിരവധി കർഷകരാണ് കോളയാട് പഞ്ചായത്തിൽ കപ്പ കൃഷിയിൽ ഏർപ്പെട്ടിരുന്നത്. ടൺകണക്കിന് കപ്പയാണ് ഇതിലൂടെ കോളയാട് പഞ്ചായത്തിൽ മാത്രം ഉൽപാദിപ്പിച്ചിരുന്നത്. ഇതിനിടയിൽ തുടർച്ചയായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കപ്പ വാങ്ങാൻ ആളില്ലാതായി. മഴ ആരംഭിച്ചതോടെ കപ്പ മുഴുവൻ നശിച്ചുപോകുന്ന സ്ഥിതിയുമായി.ഈ സാഹചര്യത്തിലാണ് കപ്പ ചലഞ്ചുമായി കോളയാട് പഞ്ചായത്ത് രംഗ​െത്തത്തിയത്. കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, ജില്ല പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെയാണ് ചലഞ്ച് ഏറ്റെടുത്തിട്ടുള്ളത്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് പ്രധാനമായും കപ്പവിൽപന നടത്തിയത്. വിതരണോദ്ഘാടനം കോളയാട് പഞ്ചായത്ത് പ്രസിഡൻറ് എം. റിജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.