ഇന്ധന വിലവർധനയിൽ മുസ്‌ലിംലീഗ് പ്രതിഷേധം

പയ്യന്നൂർ: ഇന്ധന വിലവർധനക്കെതിരെ പെരുമ്പ, കണ്ടോത്ത്, വെള്ളൂർ, കരിവെള്ളൂർ, കേളോത്ത്, രാമന്തളി എന്നിവിടങ്ങളിൽ പെട്രോൾ പമ്പുകൾക്കു മുന്നിൽ മുസ്​ലിം ലീഗ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പെരുമ്പയിൽ ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് മുനിസിപ്പൽ ലീഗ് പ്രസിഡൻറ് വി.കെ.പി. ഇസ്മായിൽ, വെള്ളൂരിൽ ജിയാസ് വെള്ളൂർ, കരിവെള്ളൂരിൽ കെ.പി. നാസർ, പയ്യന്നൂർ ടൗണിൽ എസ്.കെ. മുഹമ്മദ്‌, കേളോത്ത് ലത്തീഫ് കോച്ചൻ രാമന്തളിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡൻറ്​ പി.എം. ലത്തീഫ്, പെരുമ്പ ചന്തയിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എസ്.കെ. നൗഷാദ്, മാതമംഗലത്ത് മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ്​ പി.കെ. അബ്​ദുൽ ഖാദർ മൗലവി എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.