കിടപ്പുരോഗികൾക്ക് വാക്സിൻ നൽകി കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൻെറ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. 160 പേർക്കാണ് ആദ്യ ഘട്ടത്തിൽ കോവിഷീൽഡ് വാക്സിൻ നൽകുന്നത്. പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്ത കിടപ്പുരോഗികൾക്കാണ് വാക്സിൻ കുത്തിവെച്ചത്. 350ഓളം പേരാണ് ഐ.ആർ.പി.സിയുടെ കീഴിലുള്ള പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അവശതയനുഭവിക്കുന്ന 160 പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മുൻഗണന വിഭാഗത്തിനുവേണ്ടി രജിസ്റ്റർ ചെയ്തവരിൽനിന്ന് ഉപയോഗിക്കാത്തവരുടെ വാക്സിൻ മിച്ചം വന്നിരുന്നു. ഇങ്ങനെ മിച്ചം വന്ന വാക്സിനാണ് ജില്ല മെഡിക്കൽ ഓഫിസിൻെറ അനുമതിയോടെ കിടപ്പുരോഗികൾക്ക് കുത്തിെവച്ചത്.പ്രത്യേക സംഘമാണ് വീടുകളിലെത്തി കിടപ്പുരോഗികളെ കുത്തിവെച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അംഗം വിജേഷ് മാറോളി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പി.എം. ഫാറൂഖ്, എച്ച്.ഐമാരായ ഡി.കെ. മനോജ്, വി. ഇന്ദിര, നഴ്സുമാരായ ഒ.സി. ബിന്ദു, റജിന ചാക്കോ, ബിന്ദു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.