ഓൺലൈൻ പഠനം; സിഗ്നൽ പ്രശ്നമാണോ? കോർപറേഷനെ അറിയിക്കാം

ഓൺലൈൻ പഠനം; സിഗ്നൽ പ്രശ്നമാണോ? കോർപറേഷനെ അറിയിക്കാംകണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന്​ നെറ്റ്​വർക് സിഗ്​നൽ ലഭിക്കാത്ത വിഷയത്തിന്​ പരിഹാരമാകുന്നു. കോർപറേഷൻ പരിധിയിൽ ഇൻറർനെറ്റ് കവറേജ് ലഭ്യമാകാത്തതുമൂലം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ കണ്ണൂർ കോർപറേഷനിൽ ബന്ധപ്പെടാവുന്നതാണ്. കോർപറേഷൻ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതികൾ സ്വീകരിക്കുന്നതിനായി സംവിധാനം ഒരുക്കിയത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട സേവനദാതാക്കൾക്ക് കൈമാറി അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിന്​ നിർദേശം നൽകും. ഇതിനായി താഴെ പറയുന്ന നമ്പറുകളിൽ ബുധനാഴ്ച വൈകീട്ട്​ അഞ്ചിനകം ബന്ധപ്പെടാം. സുരേഷ് ബാബു എളയാവൂർ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ: 9961422880, സാബിറ ടീച്ചർ, കൗൺസിലർ: 9495025532.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.