തളിപ്പറമ്പ് മത്സ്യമാർക്കറ്റ് ശുചീകരിച്ചു

തളിപ്പറമ്പ് മത്സ്യമാർക്കറ്റ് ശുചീകരിച്ചുതളിപ്പറമ്പ്: അറവുമാലിന്യങ്ങളും പ്ലാസ്​റ്റിക് മാലിന്യങ്ങളും നിറഞ്ഞ മാര്‍ക്കറ്റ് പരിസരം ജനകീയ ഇടപെടലിനെ തുടര്‍ന്ന് ശുചീകരിച്ചു. അഴുകിയ മാംസങ്ങളും മാലിന്യക്കൂമ്പാരങ്ങളും നിറഞ്ഞുകിടന്ന തളിപ്പറമ്പ് മാര്‍ക്കറ്റാണ് നഗരസഭയുടെ നേതൃത്വത്തില്‍ കരുതല്‍- ജനകീയ ശുചീകരണപദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച ശുചീകരിച്ചത്. കോവിഡിനൊപ്പം മഴക്കാലത്ത് പകര്‍ച്ചവ്യാധികൾ പടരാനുള്ള സാധ്യതയെ തുടർന്ന് പ്രതിപക്ഷ കക്ഷികള്‍ ഇടപെടല്‍ നടത്തിയിരുന്നു. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടാണ് ശുചീകരിച്ചത്.മാര്‍ക്കറ്റ് മത്സ്യ യൂനിയന്‍ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍, ബീഫ് യൂനിയന്‍, ലോഡ് ആന്‍ഡ് അണ്‍ലോഡ് യൂനിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയശുചീകരണം നടത്തിയത്. നഗരസഭ ചെയര്‍മാന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, സി. നുബ്​ല എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.