ഓൺലൈൻ പഠനം: കുട്ടികൾക്ക് താങ്ങാവാൻ ധർമടം പഞ്ചായത്ത് തലശ്ശേരി: ഓൺലൈൻ പഠനത്തിന് സംവിധാനമില്ലാതെ പ്രയാസപ്പെടുന്ന കുട്ടികൾക്ക് താങ്ങാവാൻ ധർമടം ഗ്രാമപഞ്ചായത്ത് ജനകീയ ഇടപെടലിലൂടെ മാതൃകാപദ്ധതി തയാറാക്കുന്നു. ഇതിനായി പഞ്ചായത്തിലെ 18 വാർഡുകളിലും അതത് മെംബർമാരുടെ നേതൃത്വത്തിൽ പ്രത്യേക വാർഡ്തല വികസനസമിതികൾ രൂപവത്കരിക്കും. വാർഡിലെ താമസക്കാരായ കുട്ടികളിൽ ആർക്കൊക്കെ ഓൺലൈൻ പഠനസാമഗ്രികൾ ഇല്ലെന്ന് ബന്ധപ്പെട്ട അധ്യാപകരിൽനിന്ന് കണ്ടെത്തി അവർക്ക് മൊബൈൽ ഫോണുകൾ എത്തിച്ചുനൽകാനാണ് തീരുമാനം.ഇതിനാവശ്യമായ സാമ്പത്തികകാര്യങ്ങൾ ജനങ്ങളിൽനിന്ന് സ്വരൂപിക്കും. തലശ്ശേരി സൗത്ത് ബി.ആർ.സിയിൽ ഉൾപ്പെടുന്ന ന്യൂ മാഹി, ധർമടം, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ, അധ്യാപക പ്രതിനിധികൾ എന്നിവർ ഒത്തുചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.