കേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി

കേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടിപാനൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുല്ലൂക്കരയിൽ നടന്ന കൊലപാതകത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും നിരപരാധികളുടെ പേരിൽ ചൊക്ലി പൊലീസ് ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടിക്കുന്നതിന് പകരം കിട്ടിയവനെ പ്രതികളാക്കുന്ന പതിവുരീതിയാണ് പൊലീസ് സ്വീകരിച്ചത്. നിരപരാധിയായ വെൽഫെയർ പാർട്ടി പ്രവർത്തകൻ അബ്​ദുൽ അസീസ് കൊച്ചി അങ്ങാടിയെ കേസിൽ ഉൾപ്പെടുത്തിയത് തികച്ചും അന്യായവും നീതീകരിക്കാൻ കഴിയാത്തതുമാണെന്നും ഇതിനെ രാഷ്​ട്രീയമായും നിയമപരമായും നേരിടുമെന്നും യോഗം അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ്​ അബ്​ദുറഹ്‌മാൻ എലാങ്കോട്​ അധ്യക്ഷത വഹിച്ചു. കെ.കെ. അസ്‌ലം സ്വാഗതവും നജ്മ നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.