തുക കൈമാറി PYR Kudumbasree കടന്നപ്പള്ളി കുടുംബശ്രീ വാക്സിൻ ചലഞ്ചിലേക്കുള്ള തുക കെ. മോഹനന് കൈമാറുന്നുപയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാക്‌സിൻ ചലഞ്ചിലേക്ക് 1,51,075 രൂപ കൈമാറി. സി.ഡി.എസ് ചെയർപേഴ്സൻ കെ.ജി. ബിന്ദുവിൽനിന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മോഹനൻ ചെക്ക് ഏറ്റുവാങ്ങി.ലാപ്ടോപ് നൽകിപയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഗോവിന്ദൻ ലാപ്ടോപ് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.