പ്രാർഥനകൾ ബാക്കിയാക്കി സുമയ്യ യാത്രയായി

ഉരുവച്ചാൽ: സുമയ്യയുടെ മരണം പഴശ്ശിനാടിന് നൊമ്പരമായി. മാധ്യമം ഉരുവച്ചാൽ ഏജൻറ് കെ.കെ. അബ്​ദുസ്സലാമി​ൻെറ ഭാര്യ സുമയ്യയുടെ (37) ജീവനുവേണ്ടി പത്തു ദിവസത്തോളമായി നാട് പ്രാർഥനയിലായിരുന്നു. ആ പ്രാർഥനകൾ ബാക്കിയാക്കിയാണ്​ സുമയ്യ ഞായറാഴ്​ച പുലർച്ചെ യാത്രയായത്​. ആറു​ വർഷം മുമ്പ് ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് 30 ലക്ഷത്തിലധികം രൂപ ​െചലവഴിച്ച്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെച്ച് തുടർപരിചരണത്തിൽ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പ്​ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആവുകയും, പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റിവുമായി. അതിനിടെ പിടിപെട്ട ന്യൂമോണിയ വൃക്കയെ ബാധിക്കുകയും ചെയ്​തു. ഇതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ഇതേതുടർന്ന്​ വെള്ളിയാഴ്​ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ്​ ഞായറാഴ്​ച പുലർച്ചെ മരണത്തിന്​ കീഴടങ്ങിയത്​. ഒരു നാടി​ൻെറ മുഴുവൻ പ്രാർഥനകളും നിഷ്​ഫലമാക്കിയായിരുന്നു സുമയ്യയുടെ ജീവിതത്തിൽനിന്നുള്ള മടക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.