വന്യമൃഗ ശല്യം; മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് എം.എൽ.എ

വന്യമൃഗ ശല്യം; മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് എം.എൽ.എ ഇരിട്ടി: വനാതിർത്തി മേഖലകളിലെ വന്യമൃഗശല്യം തടയാനും ആനപ്രതിരോധ മതിൽ നിർമാണം ആരംഭിക്കാനുമുള്ള നടപടി സ്വീകരിക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ, കണിച്ചാർ, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം അതിരൂക്ഷമാണ്.വന്യമൃഗ ശല്യം തടയുന്നതിനായി ആർ.ആർ.ടി, വാഹനം, സ്​റ്റാഫ്, വാച്ചർമാർ, ഉപകരണങ്ങൾ എന്നിവ അനുവദിക്കണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.