വിഡിയോ പ്രകാശനം ചെയ്​തു

വിഡിയോ പ്രകാശനം ചെയ്​തുPYR Karivellur വിഡിയോ പ്രസിഡൻറ് എ.വി. ലേജു പ്രകാശനം ചെയ്യുന്നുപയ്യന്നൂർ: കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൻെറ 'ഇനി ഞാനൊഴുകട്ടെ' വിഡിയോ പ്രകാശിതമായി. മരിച്ച തോടുകളും ജലാശയങ്ങളും പുനർജനിച്ച കഥ വിഡിയോ പറയും. ഹെക്ടർ കണക്കിന് നെൽപാടങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കിയും കുളങ്ങൾ, കിണറുകൾ എന്നിവയുടെ ജലവിതാനം ഉയർത്തുന്നതിനുമായി ഹരിത കേരള മിഷൻ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സംയോജിപ്പിച്ച് നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്ത് നടത്തിയ പ്രവർത്തനമാണ് മൂന്നു മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോയിൽ പകർത്തിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് എ.വി. ലേജു വിഡിയോ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് ടി. ഗോപാലൻ, സി. ബാലകൃഷ്ണൻ, ടി.വി. നാരായണൻ മാസ്​റ്റർ, വി. തമ്പാൻ, സന്തോഷ് കുമാർ, കെ. ജയരാജൻ നായർ, എം.വി. പവിത്രൻ, കെ. വത്സരാജ്, രതീഷ് കോളിയാടൻ, രാജീവൻ കൊഴുമ്മൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.