ഇരിക്കൂർ: പടിയൂർ ഗോപി കുമാർ എസ്റ്റേറ്റിനു സമീപം അനധികൃതമായി കടത്തുകയായിരുന്ന 200 അടി പൂഴി കയറ്റിയ ലോറി പൊലീസ് പിടികൂടി. ഇരിക്കൂർ പൊലീസിൻെറ രാത്രി പട്രോളിങ്ങിൻെറ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് ലോറി പിടികൂടിയത്. ഇരിക്കൂർ എസ്.ഐ കെ. സുരേഷ്, എ.എസ്.ഐ വേണുഗോപാലൻ, പ്രഭാകരൻ എന്നിവർ ചേർന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ലോറി ഡ്രൈവർ സഖിൽ പി. ജോസിനെ (42) കണ്ണൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.