മട്ടന്നൂർ: യു.ഡി.എഫിൽ വൻ വോട്ടുചോര്‍ച്ച; എന്‍.ഡി.എ വോട്ടും കുറഞ്ഞു

മട്ടന്നൂർ: യു.ഡി.എഫിൽ വൻ വോട്ടുചോര്‍ച്ച; എന്‍.ഡി.എ വോട്ടും കുറഞ്ഞുമട്ടന്നൂര്‍: മട്ടന്നൂർ മണ്ഡലത്തിൽ യു.ഡി.എഫിൽ വൻ വോട്ടുചോർച്ച. എൻ.ഡി.എക്കും വോട്ട്​ കുറഞ്ഞിട്ടുണ്ട്​. മട്ടന്നൂരില്‍ 2011ല്‍ ഇ.പി. ജയരാജന്‍ 75,177 വോട്ട് നേടിയപ്പോള്‍ മുഖ്യ എതിരാളി എസ്.ജെ.ഡി യിലെ ജോസഫ് ചാവറക്ക് 44,665 വോട്ടുലഭിച്ചു. 30,512 വോട്ടായിരുന്നു ഇ.പി. ജയരാജ​ൻെറ ഭൂരിപക്ഷം. 2016ല്‍ ഇ.പി. ജയരാജന്‍ 84,030 വോട്ടുനേടിയപ്പോള്‍ മുഖ്യ എതിരാളി കെ.പി. പ്രശാന്തിനു ലഭിച്ചത് 40,649 വോട്ടായിരുന്നു. ഭൂരിപക്ഷം 43,381 ആയി വര്‍ധിച്ചു.ഇക്കുറി കെ.കെ. ശൈലജ 96,129 വോട്ടുനേടിയപ്പോള്‍ എതിരാളി ഇല്ലിക്കല്‍ അഗസ്​തി 35,166 വോട്ടാണു നേടിയത്. ഭൂരിപക്ഷം കുത്തനെ വര്‍ധിച്ച് 60,963 ആയി മാറി. യു.ഡി.എഫില്‍ ഗണ്യമായ വോട്ടുചോര്‍ച്ചയും എന്‍.ഡി.എയില്‍ നാമമാത്ര വോട്ടുചോര്‍ച്ചയും ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, എസ്.ഡി.പി.ഐ നില മെച്ചപ്പെടുത്തി.2011ല്‍ യു.ഡി.എഫ് 44,665 വോട്ടു നേടിയപ്പോള്‍ 2016ല്‍ 40,649 വോട്ടായി ചുരുങ്ങി. ഇത്തവണയാകട്ടെ കേവലം 35,166 വോട്ടുമാത്രവും. 2016ലെ വോട്ടുനിലയില്‍നിന്ന് 5,483 വോട്ടാണ് ചോര്‍ന്നത്. 2016ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു ഏളക്കുഴിക്ക് 18,620 വോട്ടു ലഭിച്ചപ്പോള്‍ ഇക്കുറി അത് 18,223 ആയി കുറഞ്ഞു. 2016ല്‍ എസ്.ഡി.പി.ഐയിലെ റഫീഖ് കീച്ചേരി 3,188 വോട്ടുനേടിയെങ്കില്‍ ഇത്തവണ അത് 4,201 ആയി വര്‍ധിച്ചു. അഞ്ചുവര്‍ഷത്തിനിടയില്‍ എന്‍.ഡി.എക്ക് 397 വോട്ടു കുറഞ്ഞപ്പോള്‍ എസ്.ഡി.പി.ഐക്ക് വര്‍ധിച്ചത് 1,013 വോട്ടുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.