ഒത്തുകൂടലിൻെറ കാർഷികോത്സവമായി മലയോരത്ത് കപ്പവാട്ടിൻെറ പൊടിപൂരം; വാട്ട് എ കപ്പ! കേളകം: കോവിഡ് കാലത്ത് മലയോര കർഷകർ നട്ടുനനച്ച് വളർത്തിയ കപ്പ (മരച്ചീനി) വിളവെടുപ്പ് കാലമാണിപ്പോൾ. പച്ചക്കപ്പക്ക് വിലയിടിഞ്ഞതിനാൽ കപ്പ വാട്ടി സൂക്ഷിക്കുകയാണ്. പറിച്ചുവിറ്റാൽ കൂലിച്ചെലവുപോലും കിട്ടില്ലെന്ന സ്ഥിതിയാണ്. പണ്ടുകാലം മുതൽ എല്ലാവരും ഒത്തുകൂടുന്ന നാടിൻെറ ഒരു കാർഷികോത്സവം കൂടിയാണിത്. ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയോര കര്‍ഷകര്‍. ചെറുപ്പകാലത്ത് ബന്ധുക്കളും അയല്‍പക്കക്കാരും ഒക്കെ ഒത്തുകൂടി കപ്പ വാട്ടല്‍ ഉത്സവമാക്കി മാറ്റിയ കാലമുണ്ടായിരുന്നു. കൃഷിയോടൊപ്പം ആഘോഷമായ മലയോരത്തിൻെറ ഒരുകാലത്തെ കൂട്ടായ്മ കൂടിയാണ് കപ്പ വാട്ടല്‍. ക്വിൻറല്‍ കണക്കിന് കപ്പ വാട്ടി പട്ടിണിക്കാലത്തേക്ക് സൂക്ഷിക്കുന്ന കുടുംബങ്ങള്‍ മലയോരത്തിൻെറ നിത്യസാന്നിധ്യമായിരുന്നു. എന്നാല്‍, ക്രമേണ കപ്പ വാട്ടല്‍ ഓര്‍മ മാത്രമായി. ഉപജീവനത്തിനപ്പുറം സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ഒത്തുകൂടലിൻെറ ആഘോഷമായിരുന്നു കപ്പ വാട്ടല്‍. എങ്കിലും കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാലം ഈ കാര്‍ഷിക വൃത്തിയെയും ആഘോഷങ്ങളെയും തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കപ്പക്കൃഷിയിലുണ്ടായ ഉണര്‍വ് കടകളില്‍ കപ്പ ധാരാളമായി എത്തിക്കുന്നതിന് കാരണമായി. അതോടൊപ്പം ആഘോഷമായി കപ്പ വാട്ടലും തിരിച്ചെത്തി. ഉണക്കി സൂക്ഷിച്ചാൽ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് സീസൺ കഴിയുേമ്പാൾ കൂടിയ വിലക്ക് വിൽക്കാൻ കഴിയും. അയൽക്കാർ പരസ്പരം സഹകരിച്ചാണ് കപ്പ സംസ്കരണ പരിപാടി നടത്തുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ പങ്കാളികളാകും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ടൽ കാലം. കർണാടകയിലെ കുടക് മേഖലയിൽ വ്യാപകമായി കപ്പക്കൃഷി നടത്തിയിരുന്നു. വിലയിടിഞ്ഞതിനാൽ കർഷകർ ഇവ കൈയൊഴിഞ്ഞു. കൃഷിയിടത്തിൽ സൗജന്യമായി ലഭിക്കുന്ന കപ്പ വാഹനങ്ങളിലെത്തി സംഭരിച്ച് ഒറ്റയായും കൂട്ടായും ഗ്രാമങ്ങളിലേക്കെത്തിച്ച് വാട്ടി സൂക്ഷിക്കുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.