പയ്യന്നൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐക്കുവേണ്ടി നിർമിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയും പെരിങ്ങോം സി.ആർ.പി.എഫ് ഡി.ഐ.ജി പി.പി. പോളി പ്രത്യേക ക്ഷണിതാവുമായിരിക്കും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പെരിങ്ങോം ഗവ. റസ്റ്റ്ഹൗസിനു സമീപം സർക്കാർ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ടമായി നിർമാണം പൂർത്തിയാക്കിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. 2010ൽ പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ഐ.ടി.ഐ ഇതുവരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. വാർത്തസമ്മേളനത്തിൽ സി. കൃഷ്ണൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, പ്രിൻസിപ്പൽ എ.പി. നൗഷാദ്, പി.ടി.എ പ്രസിഡൻറ് എസ്.പത്മകുമാർ, ജയചന്ദ്രൻ മണക്കാട്, കെ. ശ്യാംകുമാർ, നൂർ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.