സൗരോർജ വിളക്കുകളും കവരുന്നു പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡിലെ നോക്കുകുത്തികളായ സൗരോർജ വിളക്കുകൾ തുരുെമ്പടുത്ത് തകർന്നു വീഴുന്നു. കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി തെരുവിൽ സ്ഥാപിച്ച തെരുവുവിളക്കാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തകർന്നുവീണത്. ഗുണനിലവാരമില്ലാത്ത കമ്പിത്തൂൺ സ്ഥാപിച്ചതിനാലാണ് ഇത്രയും പെട്ടെന്ന് തുരുമ്പെടുത്ത് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുവർഷം ഗാരൻറിയുള്ളവയാണിത്. എന്നാൽ, തിരിഞ്ഞുനോക്കാൻ ആളില്ലാത്തതിനാൽ മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നു. പാപ്പിനിശ്ശേരി - പഴയങ്ങാടി റോഡ് കവലയിൽ കടവ് റോഡ് വരെയുള്ള വിളക്കുകളിൽ മറിഞ്ഞു വീണവയുടെ ബാറ്ററികൾ കവർന്നതിന് പിന്നാലെ അവയുടെ സൗരോർജ പാനലുകളും കഴിഞ്ഞ ദിവസം കവർന്നു. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്ലാതായതോടെ പതിനായിരക്കണക്കിന് വിലയുള്ള സാധന സാമഗ്രികളാണ് നഷ്ടമാകുന്നത്. ഇതേ റോഡിലുള്ള ഒട്ടുമിക്ക വൈദ്യുതി ലൈറ്റുകളും കത്തുന്നില്ലെന്ന പരാതിയുണ്ട്. റോഡിലെ വൈദ്യുതി വിളക്കുകളുടെ സംരക്ഷണവും അറ്റകുറ്റ പ്പണിയും കൃത്യമായി നടത്താൻ സംവിധാനമൊരുക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.