ചൊക്ലി: ചൊക്ലി എം.ടി.എം വാഫി കോളജ് വൈസ് പ്രസിഡൻറായിരുന്ന എസ്.കെ. മുഹമ്മദ് ഹാജി അനുസ്മരണവും പുതുതായി നിർമിച്ച ഹൈജീൻ കാൻറീൻ ഉദ്ഘാടനവും നടത്തി. അഡ്വ. പി.കെ. രവീന്ദ്രൻ, സി.വി. രാജൻ പെരിങ്ങാടി, ചാലക്കര പുരുഷു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ - സൗമ്യം ദീപ്തം ആർദ്രം - സ്മരണിക മകൻ എസ്.കെ. നവാസിന് നൽകി എം.ടി.എം ചെയർമാൻ സൈനുൽ ആബിദീൻ സഫാരി പ്രകാശനം നടത്തി. പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് പ്രസിഡൻറ് കുറുവാളി മമ്മുഹാജി കിച്ചൺ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എ. റസാഖ് വാഫി, എം. സുലൈമാൻ മാസ്റ്റർ, പാറമ്മൽ മൊയ്തു ഹാജി, പാറ്റേരി കുഞ്ഞമ്മദ് ഹാജി, എൻ.എ. ഇസ്മാഈൽ മാസ്റ്റർ, അബ്ദുന്നസീർ, പി.പി. ബഷീർ, ഹാരിസ് ഏലിയാട്ട്, വൈ.എം. അലി ഹാജി, വൈ.എം. ഇസ്മായിൽ ഹാജി, ഷമീം പെരിങ്ങാടി, എം. അബ്ദുൽ നാസർ, പി.കെ. യൂസഫ് മാസ്റ്റർ, പി. മൊയ്തു ഹാജി, വി.കെ. ഖാലിദ് ഹാജി, സി.കെ. ഫർഹാദ്, നൗഫൽ മൗലവി എലങ്കമൽ, ഹാഷിം വാഫി തരിയേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.