പെരിങ്ങത്തൂർ: എസ്.ടി.യു മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി പൊതുസമ്മേളനവും പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, മുതിർന്ന ഡ്രൈവർമാർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കുള്ള ആദരിക്കൽ ചടങ്ങും നടത്തി. എസ്.ടി.യു മോട്ടോർ പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, പാനൂർ നഗരസഭ ക്ഷേമകാര്യ ചെയർ പേഴ്സൻ ഉമൈസ തിരുവമ്പാടി, പാനൂർ നഗരസഭ കൗൺസിലർ എം.പി.കെ. അയ്യൂബ്, ജില്ല പ്രസിഡൻറ് കെ.പി. മൂസഹാജി, ജില്ല മോട്ടോർ -------------------------------പ്രസിഡൻറ് എ.പി. ഇബ്രാഹിം, ജനറൽ സെക്രട്ടറി വി. ജലീൽ, ട്രഷറർ ബഷീർ ജൂബിലി, സി.കെ. സിറാജ്, ജഫ്സൽ, അതുൽ, നാണു, ചന്ദ്രൻ, രാജൻ, ഷറഫുദ്ദീൻ, സലീം, യൂനുസ്, ഇസ്മായിൽ കരിയാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.