മാസ്‌ക് അണുവിമുക്തമാക്കാം; കലക്ടറേറ്റില്‍ ഓട്ടോമാറ്റിക് മെഷീന്‍ സ്ഥാപിച്ചു

കണ്ണൂർ: ഉപയോഗശൂന്യമായ മാസ്‌ക്കുകള്‍ നശിപ്പിക്കുന്നതിനു മുമ്പ് അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് മെഷീന്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എ.ഡി.എം ഇ.പി. മേഴ്‌സി ഉദ്​ഘാടനം നിര്‍വഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സാണ് ബിന്‍ 19 മെഷീന്‍ നിർമിച്ചത്. പൂര്‍ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. മാസ്‌ക് മെഷീനില്‍ നിക്ഷേപിച്ചശേഷം യന്ത്രത്തില്‍ സ്പര്‍ശിക്കാതെതന്നെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.