കാളികയത്ത് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു

കണിച്ചാർ: കാളികയത്ത് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു. പ്രദേശത്തെ നാല്‍പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിര്‍മിച്ച കുളമാണ് എം.എല്‍.എ സന്ദര്‍ശിച്ചത്. കുടിവെള്ള പദ്ധതി പൂര്‍ണതോതില്‍ ആക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിക്കുന്നതി​ൻെറ മുന്നോടിയായാണ് എം.എല്‍.എയുടെ സന്ദര്‍ശനം. കുടിവെള്ള പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ പ്ലമ്പിങ് ജോലികളും മോട്ടോര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതായിട്ടുണ്ട്. കടുത്ത വേനലില്‍ പഞ്ചായത്ത് അധികൃതര്‍ ലഭ്യമാക്കിയ കുടിവെള്ളം ഉപയോഗിച്ചാണ് പ്രദേശവാസികള്‍ കഴിഞ്ഞത്. ഈ സാഹചര്യം ഒഴിവാക്കാനാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതിക്കായി തുക അനുവദിക്കണമെന്ന് പ്രദേശവാസികള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടത്. പഞ്ചായത്ത് അംഗങ്ങളായ ജോജന്‍ എടത്താഴെ, സുരേഖ സജി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.