ഭീതിയിലായി പ്രദേശവാസികള്‍ ഇരിക്കൂര്‍: ആയിപ്പുഴയിൽ അന്തർ സംസ്ഥാന തൊഴിലാളികള്‍ പരസ്പരം വെട്ടിപ്പരിക്കേൽപിച്ചത് പ്രദേശവാസികളില്‍ ഭീതിപരത്തി. ആയിപ്പുഴ മരമില്ലിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വാടകമുറിയില്‍ താമസിച്ചുവരുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. ലഹരി ഉപയോഗിച്ച ഇവര്‍ കത്തികൊണ്ട് പരസ്പരം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ രണ്ടുപേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിനുശേഷം ഇവര്‍ മുറിയില്‍നിന്ന് പുറത്തേക്ക് ഓടിയിരുന്നു. സമീപത്തെ വീടുകളിലാണ് അഭയം തേടിയത്. രാത്രിയില്‍ വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ട് നോക്കിയ വീട്ടുകാര്‍ കാണുന്നത് ചോരയില്‍ കുളിച്ചുനില്‍ക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെയാണ്. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇത്തരം ഏറ്റുമുട്ടലുകള്‍ക്കെതിരെ ഇരിക്കൂര്‍ പഞ്ചായത്തിലും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.