മുകുന്ദൻ മാസ്​റ്റർ വേങ്ങാട്

അഞ്ചരക്കണ്ടി: ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനും കഥാകൃത്തുമായ വേങ്ങാട് മുകുന്ദൻ മാസ്​റ്റർ (75) നിര​്യാതനായി. വേങ്ങാട് തട്ടറക്കൽ ഭവനത്തിൽ പൂവാടൻ കല്യാണിയുടെയും വലിയ വളപ്പിൽ കുഞ്ഞിരാമ​ൻെറയും മകനായി ജനിച്ചു. വേങ്ങാട് എൽ.പി സ്കൂളിൽ 21വർഷം അധ്യാപകനായും 13വർഷം പ്രധാനാധ്യാപകനായും ജോലി ചെയ്തു. ഭാര്യ:എം. മാധവി (റിട്ട:അധ്യാപിക.സെൻട്രൽ നരവൂർ എൽ.പി സകൂൾ, കൂത്തുപറമ്പ്). മക്കൾ: ഡോ.എം.പി. ഷനോജ് (അസി. പ്രഫ. - മലയാളം വകുപ്പു തലവൻ, എസ്.എൻ. കോളജ്,കണ്ണൂർ). എം.പി. ഷാന (അധ്യാപിക, പ്രിൻസ് ആൻഡ് പ്രിൻസസ് സ്കൂൾ, കൂത്തുപറമ്പ്.) മരുമക്കൾ: നിലീന രാമചന്ദ്രൻ (അധ്യാപിക, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മൊകേരി ), പി.കെ. സുരേന്ദ്രൻ (പ്രിൻസിപ്പൽ,ഗവ.ട്രെയിനിങ്​ സ്കൂൾ, പയ്യാമ്പലം, കണ്ണൂർ). വേങ്ങാടി​ൻെറ പുസ്തകം എന്ന കൃതിയുടെ രചയിതാവാണ്. ഏറെക്കാലം വേങ്ങാട് ശ്രീകൂർമ്പക്കാവ് ദേവസ്വം സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.ആനുകാലികങ്ങളിൽ നിരവധി ശ്രദ്ധേയ കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്​. നാടകങ്ങളുടെയും രചയിതാവാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.