രണ്ട​ു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഇരിട്ടി: രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കച്ചേരിക്കടവ് പാലത്തിനു സമീപത്തു​െവച്ച് ഇരിട്ടി എക്സൈസ് സംഘമാണ് യുവാക്കളെ അറസ്​റ്റ്​ ചെയ്തത്​. കാറി​ൻെറ ബോണറ്റിനുള്ളിൽ ഒളിപ്പിച്ചു​െവച്ച് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. കൊളച്ചേരി സ്വദേശി കെ. അബ്​ദു (27), മാണിയൂർ സ്വദേശി കെ.കെ. മൻസൂർ (30) എന്നിവരെയാണ് പിടികൂടിയത്. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി. ഷാബും സംഘവും അതിർത്തിയിൽ നടത്തിയ വാഹനപരിശോധനക്കിടയിലാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.