സി.പി.എം ബി.ജെ.പിയുമായി കൂട്ടുചേരുന്നു -കെ.സി. വേണുഗോപാൽ എം.പി

കണ്ണൂർ: ബി.ജെ.പിയുടെ മുഖ്യശത്രു കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അവരുടെ ആശയം നടപ്പിലാക്കണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയെന്ന തന്ത്രമാണ് അവര്‍ക്കുള്ളതെന്നും കെ.സി. വേണുഗോപാൽ എം.പി. എ​ൻെറ ബൂത്ത് എ​ൻെറ അഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ ബൂത്ത് കോൺഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതി​ൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.പി. അനില്‍കുമാര്‍, അഡ്വ. പി.എം. നിയാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജില്‍ മാക്കുറ്റി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.