യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനുനേരെ അക്രമം

പാനൂർ: പന്ന്യന്നൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിന് നേരെ അക്രമം. തലക്കും കൈക്കും പരിക്കേറ്റ യൂത്ത് കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡൻറ്​ എൻ.കെ. സുബീഷിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ശുഹൈബി​‍ൻെറ രക്തസാക്ഷിത്വ ദിനാചരണത്തി​‍ൻെറ ഭാഗമായി കൂറുമ്പക്കാവ് പരിസരത്ത് പോസ്​റ്റർ പതിക്കുന്നതിനിടെയാണ് അക്രമം. സംഭവത്തിനുപിന്നിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കണ്ടാലറിയുന്ന മൂന്നുപേരടക്കമുള്ളവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.