പാനൂര്‍ മിനി സിവില്‍ സ്​റ്റേഷന് അനുമതി

പാനൂര്‍: പാനൂരിൽ മിനി സിവില്‍ സ്​റ്റേഷന്‍ നിര്‍മാണത്തിന് രജിസ്‌ട്രേഷന്‍ വകുപ്പി​‍ൻെറ സ്ഥലം വിട്ടുനല്‍കുന്നതിന് അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസി​‍ൻെറ കീഴിലുള്ള സ്ഥലത്താണ് രജിസ്ട്രാര്‍ ഓഫിസ്, ട്രഷറി ഓഫിസ് എന്നിവ ഉള്‍പ്പെടുത്തി മിനി സിവില്‍ സ്​റ്റേഷന്‍ യാഥാർഥ്യമാവാൻ പോകുന്നത്. റവന്യൂ വകുപ്പി​ൻെറ കീഴില്‍ പാനൂരിൽ സിവില്‍ സ്​റ്റേഷന്‍ നിർമിക്കാനാവശ്യമായ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തില്‍, പാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തി​‍ൻെറ ഉടമസ്ഥാവകാശം രജിസ്‌ട്രേഷന്‍ വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് മിനി സിവില്‍ സ്​റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയത്. സിവില്‍ സ്​റ്റേഷന്‍ നിര്‍മിക്കുന്നതിനായി മണ്ഡലം എം.എല്‍.എ കൂടിയായ കെ.കെ. ശൈലജയുടെ ഇടപെടലിനെ തുടര്‍ന്ന് 2019-20ൽ ഒരു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പാനൂർ ടൗണിൽ തന്നെയുള്ള ഈ ഭൂമിയിൽ വൈകാതെ തന്നെ കരാർ നടപടികൾ പൂർത്തീകരിച്ച് കെട്ടിട നിർമാണത്തിനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.