തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങി

പാപ്പിനിശ്ശേരി: കോവിഡ് മഹാമാരി സൃഷ്​ടിച്ച നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ഏതാനും ക്ഷേത്രാങ്കണങ്ങളിൽ . നിയന്ത്രണങ്ങളും വിലക്കുകളും പാലിച്ചാണ് പല കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യക്കോലങ്ങൾ കെട്ടിയാടിയത്​. കാവുകളും ക്ഷേത്രങ്ങളും ഉണർവിലേക്ക് കടന്നതോടെ വിശ്വാസികളും വിവിധ ഭാഗങ്ങളിൽ ക്ഷേത്രദർശനത്തിന് എത്തി തുടങ്ങിയിട്ടുണ്ട്. മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തി​‍ൻെറ ഉപക്ഷേത്രമായ ചാമുണ്ഡി കോട്ടത്ത് കളിയാട്ടത്തി​‍ൻെറ ഭാഗമായി തെയ്യക്കോലങ്ങൾ ചൊവ്വാഴ്ച പുലർച്ചയും രാവിലെയും കെട്ടിയാടി. ധൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, വീരൻ, മൂവാളൻകുഴി ചാമുണ്ഡി എന്നിവയാണ് കെട്ടിയാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.