കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ പ്രദീപന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്. വികസന, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികൾ സ്ത്രീ സംവരണമാണ്. സി. ജാനകി കുട്ടിയാണ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ. പി. അഹമ്മദലി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെക്കപ്പെട്ടു. ലീഗിലെ അബ്ദുൽ റഹ്മാൻ സെവൻ സ്റ്റാറാണ് എതിരെ മത്സരിച്ചത്. കെ.വി.സരസ്വതിയാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടത്. ടി.കെ.സുമയ്യയാണ് എതിരെ മത്സരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കെ.അനീശനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ വി.വി.ശോഭയാണ് എതിരായി മത്സരിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സയായി കെ.വി.മായാകുമാരി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ കെ. ആയിഷ യാണ് എതിരെ മത്സരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.