തെരുവുനായ്​ക്കൾ കുറുകെ ചാടി; നഴ്സിന് ഗുരുതര പരിക്ക്

പാനൂർ: മനേക്കരയിൽ തെരുവുനായ്​ക്കൂട്ടം ഇരുചക്ര വാഹനത്തിന് കുറുകെ ചാടി. അപകടത്തിൽ നഴ്സിന് ഗുരുതര പരിക്ക്. ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ മനേക്കരയിൽ തെരുവുനായ്​ക്കൂട്ടം ഇരുചക വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് പന്ന്യന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത്​​ നഴ്സ് ആശാലതികക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. മുഖത്തും കാലിനുമാണ് പരിക്കുകൾ. തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.