കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: എയര്‍ കാര്‍ഗോ സംവിധാനത്തിന് അംഗീകാരം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ സംവിധാനം തുടങ്ങാനാവശ്യമായ ​െറഗുലേറ്റഡ് ഏജന്‍സി അംഗീകാരം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍നിന്നു ലഭ്യമായി. ആദ്യ കാര്‍ഗോ കോംപ്ലക്‌സി‍ൻെറ അടിസ്ഥാനസൗകര്യങ്ങള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ വിമാനത്താവളത്തില്‍ ഒരുങ്ങിയിരുന്നു. ഈ കാര്‍ഗോ കോംപ്ലക്‌സിന് 1,200 ചതുരശ്രമീറ്റര്‍ വിസ്​തീര്‍ണവും 12,000 മെട്രിക്​ ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ട്. കാര്‍ഗോ സര്‍വിസ് നടത്തുന്നതിനാവശ്യമായ ഏജന്‍സിയായി കാര്‍ഗോ സര്‍വിസ് സൻെററിനെ മാസങ്ങള്‍ക്കുമുമ്പുതന്നെ ടെന്‍ഡറിലൂടെ തെരഞ്ഞെടുത്തിരുന്നു. കസ്​റ്റംസ് ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തുകയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സൻെറര്‍, ഐ.ടി സോഫ്റ്റ്‌വെയറി​ൻെറ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതോടെ വിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഗോ സര്‍വിസ് ആരംഭിക്കാന്‍ കഴിയും. മറ്റൊരു കാര്‍ഗോ കോംപ്ലക്‌സ് പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതിന് 5,800 ചതുരശ്രമീറ്റര്‍ വിസ്​തീര്‍ണവും 55,000 മെട്രിക്​ ടണ്‍ ചരക്ക് കൈകാര്യം ചെയ്യുവാനുള്ള ശേഷിയുമുണ്ട്. ഈ വര്‍ഷംതന്നെ ഇതും പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.