തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചിട്ട് മാസങ്ങളായി. ലോക്ഡൗൺ സമയത്ത് അടച്ചിട്ട കൗണ്ടർ 10 മാസം കഴിഞ്ഞിട്ടും തുറന്നില്ല. മലയോര ജനത ഉൾപ്പെടെ നിരവധി പേർ ആശ്രയിച്ചിരുന്ന റിസർവഷൻ കൗണ്ടർ അടച്ചതിനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. 2013ൽ കെ.സുധാകരൻ എം.പി ആയിരിക്കെയാണ് റിസർവേഷൻ കൗണ്ടർ ആരംഭിച്ചത്. കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ സ്റ്റേഷനുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു കൗണ്ടർ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടായിരുന്ന കൗണ്ടർ കോവിഡ് ലോക്ഡൗൺ സമയത്താണ് അടച്ചിട്ടത്. വാതിലിനു പുറത്ത് 2020 മാർച്ച് 31വരെ പ്രവർത്തിക്കില്ല എന്ന നോട്ടീസ് പതിച്ചിരുന്നെങ്കിലും പിന്നീട് മാസങ്ങളോളം തീവണ്ടി ഓടിയിരുന്നില്ല. എന്നാൽ തീവണ്ടികൾ പലതും ഓടാൻ ആരംഭിച്ചിട്ടും കൗണ്ടർ തുറന്ന് പ്രവർത്തിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. റെയിൽവേ റിസർവേഷൻ കൗണ്ടറിൻെറ ബോർഡ് അടക്കം താഴെ വീണ നിലയിലാണ്. എത്രയും പെട്ടെന്ന് കൗണ്ടർ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ യുവജന സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.