തളിപ്പറമ്പ്: നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും ഫ്യൂസ് വ്യാപകമായി ഊരുന്നതിനെതിരെ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പ്രതിഷേധവും കുത്തിയിരിപ്പ് സമരവും നടത്തി. കോവിഡ് ഇളവുകൾക്കുശേഷം കറൻറ് ചാർജ് അടച്ചില്ലെന്നതിനാൽ നഗരപരിധിയിൽ വ്യാപകമായാണ് ഇലക്ട്രിസിറ്റി ഫ്യൂസൂരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് യോഗം സംഘടിപ്പിച്ചത്. ഈ വർഷത്തിൻെറ തുടക്കം മുതലാണ് കെ.എസ്.ഇ.ബി നഗരത്തിലെ ചെറുകിട കച്ചവടക്കാരുടെയും വീടുകളിലെയും ഫ്യൂസുകൾ ഊരിക്കൊണ്ടുപോകുന്നത്. ഡിസംബർ 31വരെ സർക്കാർ നൽകിയ ഇളവ് അവസാനിച്ചതോടെയാണ് കെ.എസ്.ഇ.ബി അധികൃതർ വീടുകളിലെത്തി കറൻറ് കട്ടാക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച മാത്രം 40 ഓളം സ്ഥാപനങ്ങളുടെയും വീടുകളിലേയും കറൻറ് കട്ട് ചെയ്തു. ജനുവരി മുതലാണ് സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കാനുള്ള ഇളവുകൾ സർക്കാർ നൽകിയത്. പണം അടക്കാനുള്ള സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ തളിപ്പറമ്പ് കെ.എസ്.ഇ.ബി അസി. എൻജിനീയർ ടി.പി. സന്ദീപിന് കത്ത് നൽകി. 10 ദിവസത്തെ സാവകാശം അനുവദിച്ചതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വി. രാഹുൽ, സി.വി. വരുൺ, നൗഷാദ് ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.