കൂട്ടുപുഴ പാലം നിർമാണം പുനരാരംഭിച്ചു

കണ്ണൂർ: കർണാടകാതിർത്തിയിലെ കൂട്ടുപുഴ പാലത്തി‍ൻെറ പ്രവൃത്തി പുനരാരംഭിച്ചു. കർണാടക വനം വന്യജീവി വകുപ്പി‍ൻെറ തടസ്സവാദങ്ങൾ മൂലം പാതി വഴിയിൽ നിർമാണം നിർത്തിവെച്ച കൂട്ടുപുഴ പാലത്തി​‍ൻെറ നിർമാണം മൂന്നു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും തുടങ്ങിയത്. തലശ്ശേരി - വളവുപാറ കെ.എസ്.ടി.പി റോഡ് നിർമാണത്തി​‍ൻെറ ഭാഗമായി പൂർത്തിയാക്കേണ്ട പാലത്തി​ൻെറ നിർമാണം 2017ലാണ് ആരംഭിച്ചത്. എന്നാൽ, പ്രവൃത്തി തുടങ്ങി കേരളത്തി​‍ൻെറ ഭാഗത്തുള്ള തൂണുകളും വാർപ്പും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം കർണാടക വനം - വന്യജീവി വകുപ്പി​‍ൻെറ തടസ്സവാദം മൂലം 2017 ഡിസംബർ 27ന് നിർത്തിവെക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതത്തി​‍ൻെറ ഭാഗമായ, തങ്ങളുടെ അധീനതയിൽപെട്ട സ്ഥലത്താണ് പാലം നിർമിക്കുന്നതെന്നും ഇവിടെ ഒരു വിധത്തിലുള്ള നിർമാണ പ്രവൃത്തിയും അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവൃത്തി തടഞ്ഞത്. തങ്ങളുടെ അധീനതയിൽപെട്ട സ്ഥലമാണെന്ന കേരള റവന്യൂ വകുപ്പി​‍ൻെറ വാദം ഇവർ തള്ളുകയും ചെയ്തു. മാക്കൂട്ടം വനമേഖലയോട് ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിർമാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് ഇവർ പാലം പണി നിർത്തിവെപ്പിച്ചു. കർണാടകയുമായി ദീർഘനാളത്തെ ചർച്ചകൾക്കൊടുവിൽ ആറുമാസം മുമ്പ്​ ദേശീയ വനം- വന്യജീവി ബോർഡി​‍ൻെറ അനുമതി കിട്ടിയിട്ടും നിർമാണത്തിനായി കർണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തി​‍ൻെറ നിരന്തര ഇടപെടലി​‍ൻെറ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. പാലത്തി​‍ൻെറ കേരളത്തി​‍ൻെറ അധീനതയിൽ നിർമിക്കേണ്ട പകുതിയോളം ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ബാക്കി ഭാഗത്തി​‍ൻെറ പ്രവൃത്തി നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു. 1928ൽ ബ്രിട്ടീഷുകാർ കൂട്ടുപുഴയിൽ നിർമിച്ച പാലം കാലപ്പഴക്കത്താൽ ജീർണിച്ച്​ അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന പാലത്തിലൂടെ ചരക്കുവാഹനങ്ങളും ടൂറിസ്​റ്റ്​ ബസുകളുമടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് ഏതാനും വാര അകലത്തിലാണ് പുതിയ പാലം യാഥാർഥ്യമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.